Image

മീന്‍ വറുത്തതില്‍ അട്ട, പോലീസ് കാന്റീന്‍ പൂട്ടിച്ചു

Published on 09 July, 2026
 മീന്‍ വറുത്തതില്‍ അട്ട, പോലീസ് കാന്റീന്‍ പൂട്ടിച്ചു

 

തിരുവനന്തപുരം: സ്റ്റാച്യുവിലെ കന്റോണ്‍മെന്റ് പോലീസ് കാന്റീനിലെ ഭക്ഷണപ്പൊതിയില്‍ നിന്ന് അട്ടയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനില്‍ നിന്ന് പോലീസുകാരന്‍ പാഴ്‌സലായി വാങ്ങിയ മീന്‍ വറുത്തതിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്.

കോര്‍പറേഷന്റെ പ്രത്യേക സംഘമെത്തി കാന്റീന്‍ പരിശോധിക്കുകയും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടപ്പിക്കുകയും ചെയ്തു.

നേരത്തേയും കാന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയര്‍ന്നിട്ടുണ്ട്. കരാറുകാരനോട് കോര്‍പറേഷനില്‍ ഹാജരാകാനും നിര്‍ദേശിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക