Image

ട്രംപിനെതിരെ ആരോപണം ഉന്നയിച്ച കരോളിനു $5 മില്യൺ നൽകാൻ കോടതി വിധി (പിപിഎം)

Published on 09 July, 2026
ട്രംപിനെതിരെ  ആരോപണം ഉന്നയിച്ച കരോളിനു $5 മില്യൺ നൽകാൻ കോടതി വിധി (പിപിഎം)

പ്രസിഡന്റ് ട്രംപിനെതിരെ മാനഭംഗ ആരോപണം ഉന്നയിച്ച എഴുത്തുകാരി ഇ. ജീൻ കരോളിനു ജൂറി അവാർഡായ $5 മില്യൺ ഉടൻ തന്നെ നൽകണമെന്നു മൻഹാട്ടൻ ഫെഡറൽ കോടതി ജഡ്‌ജ്‌ ലെവിസ് എ.  കാപ്‌ളാൻ  ഉത്തരവിട്ടു. പണം ട്രംപ് കോടതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. സുപ്രീം കോടതി ട്രംപിന്റെ അപ്പീൽ തള്ളിയിരുന്നു.

ട്രംപ് 2023ൽ മൻഹാട്ടനിലെ സൂപ്പർ മാർക്കറ്റിൽ നടന്ന മാനഭംഗത്തിനു ഉത്തരവാദിയാണെന്നു കണ്ട മൻഹാട്ടൻ ജൂറി, കരോളിനെതിരെ അദ്ദേഹം അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്ന കുറ്റവും ശരിവച്ചിരുന്നു.   

കേസിൽ പുനഃപരിശോധന ആവശ്യമില്ലെന്ന ജൂൺ 29ലെ സുപ്രീം കോടതി ഉത്തരവ് കാപ്‌ളാൻ ഉദ്ധരിച്ചു.

സുപ്രീം കോടതി വിധി വന്നയുടൻ കരോൾ പണം ആവശ്യപ്പെട്ടിരുന്നു. അതു തടയാൻ ട്രംപ് നിരന്തരം ശ്രമിച്ചെന്ന് അവർ ചൂണ്ടിക്കാട്ടി.

Judge orders Trump pay  $ to 5 million  E. Jean Carroll

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക