Image

യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചു; യുദ്ധം ഒരിക്കൽ കൂടി ആരംഭിക്കില്ലെന്നു ട്രംപ് (പിപിഎം)

Published on 09 July, 2026
യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചു; യുദ്ധം ഒരിക്കൽ കൂടി ആരംഭിക്കില്ലെന്നു ട്രംപ് (പിപിഎം)

ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു ഭീഷണി ഉയർത്തി ആക്രമണം തുടരുന്ന ഇറാന്റെ സൈനിക, ഊർജ കേന്ദ്രങ്ങളിൽ ബുധനാഴ്ച്ച യുഎസ് വീണ്ടും ആക്രമണം നടത്തി. ചൊവാഴ്ച 80ലേറെ ലക്ഷ്യങ്ങൾ അടിച്ചു തകർത്ത ശേഷമാണു ബുധനാഴ്ച്ച ആക്രമണം ആവർത്തിച്ചത്.  

ഹോർമുസിലെ ഭീഷണി അവസാനിപ്പിക്കാനാണ് ആക്രമണം നടത്തിയതെന്നു സെന്റ്‌കോം അറിയിച്ചു.

യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് അതിനർഥമില്ലെന്നു ആങ്കറയിൽ നേറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. "ഇതു പെട്ടെന്നു തീരും. അവർ രണ്ടു കപ്പലുകളെ ആക്രമിച്ചു, അപ്പോൾ ഞങ്ങൾ അവരെ കൂടുതൽ ശക്തമായി ആക്രമിച്ചു. അവർ ആക്രമിക്കുമ്പോൾ ഞങ്ങൾ കൂടുതൽ ശക്തമായി 10 തവണ ആക്രമിക്കും."  

സംഘർഷം വീണ്ടും വഷളായതോടെ എണ്ണ വില ഉയർന്നിരുന്നു.

ബുധനാഴ്ച്ച ഇറാന്റെ തീരങ്ങളിലെ റഡാറുകൾ, കപ്പലുകൾ ലക്‌ഷ്യം വയ്ക്കുന്ന മിസൈലുകൾ, വ്യോമ പ്രതിരോധം എന്നിവയെ ആക്രമിച്ചെന്നു സെന്റ്‌കോം വ്യക്തമാക്കി.

ഇറാന്റെ ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷെഹർ നഗരത്തിൽ യുഎസ് ആക്രമിച്ചുവെന്നു ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു. എന്നാൽ ആണവ നിലയം ലക്‌ഷ്യം വച്ചോ എന്നു വ്യക്തമല്ല.

ഇന്ത്യ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ചബഹർ തുറമുഖ നഗരത്തിലും യുഎസ് ആക്രമണം ഉണ്ടായി. ഹോർമുസിനു 300 മൈൽ അകലെയാണിത്.

കൊണാറക്ക്, ബന്ദർ അബ്ബാസ്, സിറിക്, ഖാഷേം ദ്വീപ്, അബു മൂസ ദ്വീപ് എന്നിവിടങ്ങളിലും പൊട്ടിത്തെറികൾ കേട്ടതായി ഇറാൻ വാർത്താ മാധ്യമങ്ങൾ അറിയിച്ചു.

മറുപടിയായി ഇറാൻ ചൊവാഴ്ച്ച ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം ആവർത്തിച്ചു.

'തിരിച്ചടി കൂടുതൽ വഷളാവും'

"അവർ ആക്രമണം നിർത്തുന്നതാണ് നല്ലത്," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. "അല്ലെങ്കിൽ തിരിച്ചടി കൂടുതൽ വഷളാവും."

തനിക്കെതിരെ ഇറാൻ ഉയർത്തുന്ന ഭീഷണി കാര്യമാക്കുന്നില്ലെന്നു ട്രംപ് പറഞ്ഞു. "പ്രസിഡന്റിന്റെ ജോലി അപകടം നിറഞ്ഞതാണ്. അവരുടെ വധിക്കാനുളള ലിസ്റ്റിൽ ആദ്യത്തെ പേര് എന്റേതാണ്. അത് വിഷയമല്ല ആരെക്കാളും നന്നായി ഞാൻ എന്റെ ജോലി ചെയ്യുന്നുണ്ട്."

US hits Iran harder again on Wednesday 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക