Image

മധ്യപ്രദേശ് വഖഫ് ബോർഡിൽ ആദ്യമായി ഹിന്ദു അംഗങ്ങൾ

Published on 08 July, 2026
 മധ്യപ്രദേശ് വഖഫ് ബോർഡിൽ ആദ്യമായി ഹിന്ദു അംഗങ്ങൾ

വഖഫ് ഭേദഗതി നിയമം 2025 പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. രണ്ട് ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ബോർഡ് പുനഃസ്ഥാപിച്ചിരിക്കുന്നത്. 10 അംഗങ്ങളുള്ള പുതിയ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നീ രണ്ട് ഹിന്ദു അംങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം മധ്യപ്രദേശ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഹിന്ദുക്കളല്ലാത്തവരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നത്.


തീരുമാനം വിലയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 10 അംഗങ്ങളുള്ള പുതിയ വഖഫ് ബോർഡിന്റെ ചെയർമാനായി സൻവർ പട്ടേലിനെ വീണ്ടും നിയമിച്ചു. മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ആതിഫ് അഖീൽ, ഫൈസാൻ ഖാൻ, ഫാത്തിമ ചൗധരി, ഷൈസ്ത സുൽത്താൻ, ഷബാന ഖാൻ എന്നിവരും ബോർഡിൽ അംഗങ്ങളാണ്.
വഖഫ്  നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറിയിരിക്കുകയാണ്. പുതിയ നിയമപ്രകാരം ഓരോ സംസ്ഥാന വഖഫ് ബോർഡിലും മുസ്ലീങ്ങളല്ലാത്ത കുറഞ്ഞത് രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തണം. സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസ് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക