Image

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം; രാത്രി ആഞ്ഞടിക്കുമെന്നു ട്രംപ് (പിപിഎം)

Published on 08 July, 2026
ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം; രാത്രി ആഞ്ഞടിക്കുമെന്നു ട്രംപ്  (പിപിഎം)

ഇറാനെതിരെ ഉണ്ടായ യുഎസ് ആക്രമണങ്ങൾക്കു മറുപടിയായി ഇറാൻ അറേബ്യൻ ഗൾഫ് രാജ്യങ്ങൾക്കു നേരെ ബുധനാഴ്ച്ച ആക്രമണം നടത്തി. ഇറാനുമായുള്ള സമാധാന കരാർ അവസാനിച്ചെന്നു പ്രസിഡന്റ് ട്രംപ് അങ്കാറയിൽ പ്രഖ്യാപിക്ക കൂടി ചെയ്തതോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷം കനത്തു.  

ബുധനാഴ്ച്ച രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് താക്കീതു നൽകി. 

ഇറാനിൽ ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ രണ്ടാഴ്ചത്തേക്കു പ്രഖ്യാപിച്ച യുദ്ധവിരാമവും പാഴായി. വ്യാഴാഴ്ച്ച ഖമേയാനിയുടെ സംസ്കാരം കഴിഞ്ഞാൽ ശനിയാഴ്ച്ച യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാത്തിരുന്നു കാണേണ്ട സ്ഥിതിയാണ്.

ബഹ്‌റൈനിലും കുവൈറ്റിലും 85 യുഎസ് സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്നു ഇറാൻ അറിയിച്ചു. അവിടത്തെ യുഎസ് താവളങ്ങളിൽ നിന്നാണ് ഇറാനു നേരെ ആക്രമണം ഉണ്ടായത് എന്നതാണ് കാരണമായി അവർ പറയുന്നത്.

ചൊവാഴ്ച്ച രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം നടത്തിയെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഹോർമുസിൽ കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയതാണ് അതിനു പ്രകോപനം.

ബുധനാഴ്ച്ച കുവൈറ്റിലെ അലി അൽ സാലം എയർ ബെയ്‌സും ബഹ്‌റൈനിൽ യുഎസ് ഫിഫ്ത് ഫ്‌ളീറ്റ് ആസ്ഥാനമായ ഖലീഫ ബിൻ സൽമാൻ തുറമുഖവും ആക്രമിച്ചെന്നു ഇറാൻ വിപ്ലവ സേന ഐ ആർ ജി സി അറിയിച്ചു. യുഎസിന്റെ ഒരു എംക്യൂ-9 ഡ്രോൺ വീഴ്ത്തുകയും ചെയ്തു.

കുവൈറ്റിലേക്കു രണ്ടു ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും ഇറാൻ അടിച്ചെന്നു കുവൈറ്റ് പ്രതിരോധ വകുപ്പ് പറഞ്ഞു. അവ തടഞ്ഞു.

Tension rises in Mideast as Iran hits Gulf countries 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക