
ഇറാനുമായുള്ള ഇടക്കാല ധാരണാപത്രം അസാധുവായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. "അതൊരു സമയം പാഴാക്കലാണ്," അങ്കാറയിൽ നേറ്റോ ഉച്ചകോടിക്കിടയിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള ചർച്ചകൾ പക്ഷെ താൻ തടയുന്നില്ലെന്നു ട്രംപ് വ്യക്തമാക്കി.
ഇറാൻ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലുകളെ ആക്രമിക്കയും യുഎസ് അതിശക്തമായി തിരിച്ചടിക്കയും ചെയ്തതിന്റെ പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന വന്നത്. ഇറാന്റെ ബന്ദർ അബ്ബാസ്, സിറിക് തുറമുഖങ്ങളിലും ഖാഷേം ദ്വീപിലും കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങൾ മുൻപത്തേക്കാൾ അഞ്ചിരട്ടി ശക്തിയിൽ ആയിരുന്നുവെന്നു യുഎസ് വൃത്തങ്ങൾ പറഞ്ഞു.
എണ്ണ വിൽക്കാൻ ഇറാന് ഉണ്ടായിരുന്ന ഉപരോധം ഓഗസ്റ്റ് 21 വരെ നീക്കം ചെയ്തിരുന്നത് യുഎസ് പുനഃസ്ഥാപിക്കയും ചെയ്തു.
ബഹ്‌റൈനും കുവൈറ്റും ഖത്തറും ആക്രമിച്ചാണ് ഇറാൻ തിരിച്ചടിച്ചത്.
ഇറാൻകാർ ഭൂമിയുടെ അഴുക്കാണെന്നു ട്രംപ് പറഞ്ഞു. "അവർ രോഗികളാണ്, അവരെ നയിക്കുന്നത് രോഗികളാണ്. അവർ വിഷം നിറഞ്ഞ അക്രമികളാണ്. അണ്വായുധം ഉണ്ടാക്കിയാൽ അവരതു ഉപയോഗിക്കും. എന്നെ സംബന്ധിച്ചിടത്തോളം അവരുമായുളള ഏർപ്പാട് കഴിഞ്ഞു."
Trump says deal with Iran is 'over'