
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംപർ ലോട്ടറിയുടെ സമ്മാനത്തുക വർധിപ്പിച്ചു. ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി. ഇതുവരെയത് 25 കോടിയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
സമ്മാനത്തുക വർധിപ്പിച്ചെങ്കിലും ടിക്കറ്റ് വിലയിൽ മാറ്റമില്ല. എന്നാൽ മൂന്നാം സമ്മാനമായിരുന്ന 50 ലക്ഷം രൂപ 25 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. 90 ലക്ഷം ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെങ്കിലും ആവശ്യാനുസരണം വീണ്ടും പ്രിന്‍റ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുക ലോട്ടറിയായി നൽകുന്നത് കേരളത്തിലാണ്.
സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ...
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്