
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ച് ദിവസമായി ഒളിവിലായിരുന്ന ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. തെക്കന്‍ കശ്മീരിലെ സൈദ്പോര മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഭീകരനെ വധിച്ച ശേഷം ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് ദിവസം മുമ്പ് പ്രദേശത്തെ ഒരു തോട്ടത്തില്‍ നിരീക്ഷണ ക്യാമറകളില്‍ രണ്ട് ഭീകരരെ കണ്ടതോടെ സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ സാക്കിര്‍ ഗനിയും സഹായി ലത്തീഫ് ഭട്ടും ഈ മേഖലയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
ഛന്നപോര മേഖലയിലൂടെ ഇവര്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഓപ്പറേഷന്‍ ആരംഭിച്ച് പ്രദേശം വളഞ്ഞത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന.
ജമ്മു കശ്മീര്‍ പോലീസ്, രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ് എന്നിവര്‍ സംയുക്തമായാണ് ഭീകരവേട്ട നടത്തിയത്. സുരക്ഷാസേന ഭീകരര്‍ക്ക് അടുത്തേക്കെത്തിയപ്പോള്‍ ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്.