
തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഒന്നാം സമ്മാന തുക വര്‍ദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 - ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിക്കുമെന്ന് ഡയറക്ടര്‍ അഞ്ജു കെ.എസ് അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 500 രൂപയാണ് ടിക്കറ്റ് വില (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി).
90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക.
ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL
സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ.
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീ
സിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്
ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ
നറുക്കെടുപ്പ് സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്ത് നടത്തും
ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണ്.
ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണമെന്നും
സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ അറിയിച്ചു