Image

മേപ്പാടി ദുരന്തത്തില്‍ അന്വേഷണം; തുരങ്കനിര്‍മാണം തുടരുക അപകടസാധ്യത പരിശോധിച്ച ശേഷം മാത്രം- മുഖ്യമന്ത്രി

Published on 08 July, 2026
മേപ്പാടി ദുരന്തത്തില്‍ അന്വേഷണം; തുരങ്കനിര്‍മാണം തുടരുക അപകടസാധ്യത പരിശോധിച്ച ശേഷം മാത്രം- മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുരങ്കനിര്‍മാണം തുടരുന്ന കാര്യത്തില്‍ തീരുമാനം വിശദപഠനത്തിന് ശേഷമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ മന്ത്രിസഭായോഗം, അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുരങ്കനിര്‍മ്മാണം നടക്കുന്നതിന് തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചില്‍ ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ തുരങ്കനിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവെച്ച കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അപകട സാധ്യത എന്തെല്ലാമുണ്ടെന്ന് പരിശോധിച്ച ശേഷമായിരിക്കും പണി തുടരുക. ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിന് ശേഷമായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടായ സാഹചര്യം പരിശോധിക്കുന്നതിനൊപ്പം തന്നെ, കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതിക നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തുമെന്നും സതീശന്‍ പറഞ്ഞു. ഇത് രണ്ടും രണ്ടാണെന്നും രണ്ട് തരത്തിലുള്ള അന്വേഷണവും നടത്തുമെന്നും അദ്ദേഹം വ്യക്കമാക്കി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക