Image

കടത്തനാട് ലേബര്‍ സൊസൈറ്റി തട്ടിപ്പ്; ഒന്നാംപ്രതി റെനീഷ് പിടിയില്‍

Published on 08 July, 2026
 കടത്തനാട് ലേബര്‍ സൊസൈറ്റി തട്ടിപ്പ്; ഒന്നാംപ്രതി റെനീഷ് പിടിയില്‍

 

വടകര: കടത്തനാട് ലേബര്‍ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റിയുടെ മുന്‍ ഡയറക്ടറുമായ റെനീഷ് ആണ് പിടിയിലായത്. കോട്ടയം പാലായില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് റെനീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ കോഴിക്കോട്ട് നടത്തിയ വിശദമായ അന്വേഷണത്തില്‍ സൊസൈറ്റിയില്‍ 2.16 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് സഹകരണ വകുപ്പ് 2025 ഡിസംബര്‍ എട്ടിന് വടകര പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസില്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായ സുധീര്‍കുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക