
വിർജിൻ വോയേജസിന്റെ ആർഭാട കപ്പലായ 'ബ്രില്യന്റ് ലേഡി'യിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹെയർ സ്റ്റൈലിസ്റ്റ് യാത്രക്കാർക്കു നേരെ ലൈംഗിക അതിക്രമം കാട്ടി എന്നു കേസ്. അലാസ്കയിലേക്കു കപ്പൽ യാത്ര നടത്തുമ്പോൾ പ്രണിത് നാരായൺ പവാർ (26) രണ്ടു യാത്രക്കാരെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് കുറ്റാരോപണം.
കപ്പൽ സിയാറ്റിലിൽ അടുത്തപ്പോൾ പവാറിനെ അറസ്റ്റ് ചെയ്തു. ജൂലൈ 6നു ടാക്കോമ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കിയ പവറിനു മേൽ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സലൂണിൽ കേശാലങ്കാരം നടത്തുന്ന പവാർ മസാജ് ചെയ്യാമെന്നു പറഞ്ഞാണ് യുവതികളെ ആകർഷിക്കാൻ ശ്രമിച്ചതെന്നു പോലീസ് പറയുന്നു. അതിനിടയിൽ അനുചിതമായി സ്പർശിച്ചു എന്നാണ് ഇരകളുടെ പരാതി.
ആക്രമണത്തിനു മുൻപ് മുറി പൂട്ടി എന്ന പരാതിയുമുണ്ട്. ഫെഡറൽ കോടതിയിൽ വിചാരണ ചെയ്യുന്ന കേസിൽ കുറ്റം തെളിഞ്ഞാൽ രണ്ടു വർഷത്തെ തടവ് ശിക്ഷ ലഭിക്കാം.
Hairstylist on cruise ship accused of sexual assault