Image

ഇറാന് എണ്ണ വില്പനയ്ക്കുള്ള ഉപരോധം യുഎസ് വീണ്ടും നടപ്പാക്കി (പിപിഎം)

Published on 08 July, 2026
ഇറാന് എണ്ണ വില്പനയ്ക്കുള്ള ഉപരോധം യുഎസ് വീണ്ടും നടപ്പാക്കി (പിപിഎം)

ഹോർമുസ് കടലിടുക്കിൽ ചരക്കു കപ്പലുകൾക്കു നേരെ ഇറാൻ വീണ്ടും ആക്രമണം നടത്തിയതിനെ തുടർന്ന് എണ്ണ വില്പനയ്ക്കുള്ള ഉപരോധം യുഎസ് വീണ്ടും നടപ്പാക്കി. സൈനിക ആക്രമണത്തിനു പുറമേ അവരെ സാമ്പത്തികമായും ഞെരുക്കനാണ് ഈ നടപടി.

നല്ല നടപ്പുണ്ടായാൽ മാത്രമേ ഇറാന്  ധാരണാപത്രത്തിൽ പറയുന്ന  ആനുകൂല്യങ്ങൾക്കു അർഹതയുള്ളൂ എന്നു യുഎസ് ചൂണ്ടിക്കാട്ടി. എണ്ണ വിൽക്കാൻ ഇറാനു നൽകിയ ലൈസൻസ് ഓഫിസ് ഓഫ് ഫോറിൻ അസെറ്റ്സ് കൺട്രോൾ റദ്ദാക്കുന്നു. "ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടികൾ അസ്വീകര്യമാണ്. അതിനു പ്രത്യാഘാതങ്ങൾ ഉണ്ടാവും."

എണ്ണ വിൽപന അനുവദിച്ചതോടെ ഇറാനു വീണ്ടും വൻ തോതിൽ പണം വന്നു തുടങ്ങിയിരുന്നു. ഇറാന്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം യുഎസ് പിൻവലിക്കയും ചെയ്തു.

ഓഗസ്റ്റ് 21 വരെ എണ്ണ വിൽക്കാനാണ് അനുമതി നൽകിയത്. അതോടെ $10 ബില്യൺ വരുമാനം ഇറാനു ലഭിച്ചേനെ.

വിൽപന തടഞ്ഞത് ധാരണാപത്രത്തിന്റെ സമഗ്രമായ ലംഘനമാണെന്നു ഇറാൻ ചൂണ്ടിക്കാട്ടി. അമേരിക്ക അതിന്റെ ഭവിഷ്യത്തു നേരിടേണ്ടി വരുമെന്നു വിദേശകാര്യ വകുപ്പ് പറഞ്ഞു. "ഇറാന്റെ ദേശരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ ഉചിതമായ നടപടികൾ എടുക്കും."

ഭാവി ചർച്ചകൾക്കു തടസമുണ്ടാവുമെന്നു ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചതായി 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു. ശനിയാഴ്ചയാണ് അടുത്ത റൗണ്ട് ആരംഭിക്കേണ്ടത്.

US suspends Iran's licence for oil sale 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക