
കുറ്റബോധം മലിനമാക്കാത്ത മനസാക്ഷിയോടെയാണ് താൻ വേൾഡ് കപ്പ് ഫുട്‍ബോളിൽ നിന്നു വിരമിക്കുന്നതെന്നു പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോ (41) വ്യക്തമാക്കി. പ്രീ ക്വാർട്ടറിൽ സ്പെയിനോടു തോറ്റു പോർച്ചുഗൽ പുറത്തായതോടെയാണ് റൊണാൾഡോ ഈ പ്രഖ്യാപനം നടത്തിയത്.
ആറു വേൾഡ് കപ്പുകൾ കളിച്ച സി ആർ 7 അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി. അർജന്റീനയുടെ ഇതിഹാസം ലയണൽ മെസി 30 മത്സരങ്ങളോടെ മുന്നിൽ നിൽക്കുന്ന വേൾഡ് കപ്പിൽ റൊണാൾഡോയ്‌ക്കു രണ്ടാം സ്ഥാനമുണ്ട്: 27.
പതിനൊന്നു കളികളിൽ ഗോളടിച്ചിട്ടുമുണ്ട്.
"എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകി. തെളിഞ്ഞ മനഃസാക്ഷിയോടെ വിടവാങ്ങുന്നു.
"ഫുട്‍ബോൾ താരത്തിന്റെ ജീവിതം അങ്ങിനെയാണ്. ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും. നമുക്ക് തുടർന്നേ പറ്റൂ.
"ഇതെന്റെ അവസാന വേൾഡ് കപ്പ് ആയിരുന്നു, ഇനി എനിക്ക് എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ സമയമുണ്ട്. തിരക്കിട്ടു തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുകയും ചെയ്യാം."
2006ൽ ജർമനിയിലാണു റൊണാൾഡോ ആദ്യ വേൾഡ് കപ്പ് കളിച്ചത്. 40 വർഷത്തിനു ശേഷം അന്നു പോർച്ചുഗൽ സെമിയിൽ എത്തി. "ഞാൻ പോർച്ചുഗലിനു മൂന്നു ട്രോഫികൾ നേടിക്കൊടുത്തു. ഒരു യൂറോപ്യൻ ചാംപ്യൻഷിപ്, രണ്ടു യു ഇ എഫ് എ. അതിനു മുൻപ് പോർച്ചുഗൽ ഒന്നും നേടിയിട്ടില്ല.
"നാളെ ഒരു പുതിയ ദിവസമാണ്. ജീവിതം മുന്നോട്ടു പോകുന്നു. എന്റെ മനഃസാക്ഷി തെളിഞ്ഞു തന്നെ നിൽക്കുന്നു."
I leave with a clear conscience: Ronaldo