Image

യുഎസ് ഉഷ്‌ണതരംഗത്തിൽ നിരവധി മരണം (പിപിഎം)

Published on 07 July, 2026
യുഎസ് ഉഷ്‌ണതരംഗത്തിൽ നിരവധി മരണം (പിപിഎം)

അമേരിക്ക 250ആം വാർഷികം ആഘോഷിക്കുമ്പോൾ ആഞ്ഞടിച്ച ഉഷ്ണതാപം ഡസൻ കണക്കിനാളുകളുടെ  ജീവനെടുത്തുവെന്നു കണക്ക്. യുഎസ് ഈസ്റ്റ് കോസ്റ്റ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലാണ് മരണങ്ങൾ ഉണ്ടായത്.

ന്യൂ ജേഴ്സിയിൽ 29 പേരെങ്കിലും മരിച്ചു. 10 കൗണ്ടികളിൽ മരണങ്ങൾ ഉണ്ടായെന്നു ആരോഗ്യ വകുപ്പ് പറഞ്ഞു. എ സി ഇല്ലാത്ത വീടുകളിലാണ് മരണങ്ങൾ ഏറെയും സംഭവിച്ചതെന്ന് അവർ അറിയിച്ചു.

മരിച്ചവരിൽ ചെറുപ്പക്കാരും ഉണ്ടെന്നു ഹെൽത്ത് കമ്മീഷണർ റെയ്‌നാർഡ് വാഷിംഗ്ടൺ പറഞ്ഞു. "കഴിഞ്ഞ 14 വർഷത്തിൽ ഏറ്റവും ഉയർന്ന ചൂടാണിത്," ഗവർണർ മിക്കി ഷെറിൽ ചൂണ്ടിക്കാട്ടി.  

ഇരുപതിലേറെ സംസ്ഥാനങ്ങൾ 100 ഡിഗ്രി ഫാരൻഹീറ്റ്‌ കടന്നു. ജൂൺ 30നും ജൂലൈ അഞ്ചിനും ഇടയിൽ ഉയർന്ന താപത്തിന്റെ 148 റെക്കോർഡുകൾ ഉണ്ടായി.

ഷിക്കാഗോയിൽ നാലു പേർ കഠിന ചൂടിൽ മരിച്ചു. മിസിസിപ്പിയിൽ 83 വയസുള്ള സ്ത്രീ ചൂട് സഹിക്ക വയ്യാതെ മരണപ്പെട്ടു.

US heat wave kills dozens

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക