Image

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം: മധു. എസ്. നായർ

Published on 07 July, 2026
വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം: മധു. എസ്. നായർ

കൊച്ചി : വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണമെന്ന്  മധു എസ്. നായർ. 29-ാം കൊച്ചി അന്താരാഷ്ട്ര പുസ്തകൊത്സവം സ്വാഗതസംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ബി. ടി എച്ച് ൽ  നടന്ന ചടങ്ങിൽ നവതി നിറവിൽ എത്തിയ പ്രശസ്ത എഴുത്തുകാരൻ കെ. എൽ. മോഹനവർമ്മയെ ചടങ്ങിൽ ആദരിച്ചു. വായന നമ്മെ മാനവികതയുടെ അർത്ഥപൂർണമായ തലത്തിലേയ്ക്ക് ഉയർത്തുമെന്നും പുതിയ തലമുറയെ വായനയുടെ സാഗരത്തിലേയ്ക്ക് നയിക്കാൻ നാം ശ്രമിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇ. എൻ . നന്ദകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ  ജസ്‌റ്റിസ് പി. എസ് . ഗോപിനാഥൻ , ജസ്‌റ്റിസ് . പി . എൻ. രവീന്ദ്രൻ , ഡോ . ടി . എസ് . ജോയ്, കെ.ആനന്ദ ബാബു , ലിജി ഭരത്, ഇ.എം ഹരിദാസ് , എൻ.ഡി . പ്രേമചന്ദ്രൻ , ശ്രീകുമാരി രാമചന്ദ്രൻ , ഐ.എസ്. കുണ്ടൂർ, കെ.വി. പി. കൃഷ്ണകുമാർ, പർവീൺ ഹഫീസ്, ടി.പി.എം ഇബ്രാഹിം ഖാൻ , ബി . പ്രകാശ് ബാബു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക