
കോഴിക്കോട് : എസ്. കെ പൊറ്റെക്കാട്ട് പുരസ്‌കാരം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നാസർ ബേപ്പൂരിന്. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായ നാസർ ബേപ്പൂരിൻ്റെ മുതല മൂലയിലെ മീസാൻ കല്ലുകൾ എന്ന നോവലിനാണ് എസ്. കെ പൊറ്റെക്കാട്ട് പുരസ്‌കാരം.
വ്യാഴാഴ്ച 5 ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.
ചടങ്ങിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ആർ പ്രസാദ്, എം. എൽ. എ അഡ്വക്കറ്റ് കെ. ജയന്ത് , പി . കെ മൊയ്തീൻ കോയ ബാബു, എം വി കുഞ്ഞാമു , അഡ്വക്കറ്റ് ടി. എം വേലായുധൻ, എം പി ഇമ്പിച്ച ഹമ്മദ്,ഡോ. ഗ്ലോറി മാത്യു കോട്ടയം, സി. സിറു റസാഖ് എന്നിവർ പങ്കെടുക്കും.