Image

വേൾഡ് കപ്പ് 2026ന്റെ മൂന്ന് സഹ ആതിഥേയരും പുറത്തായി (പിപിഎം)

Published on 07 July, 2026
വേൾഡ് കപ്പ്  2026ന്റെ മൂന്ന് സഹ ആതിഥേയരും പുറത്തായി (പിപിഎം)

ഫിഫ വേൾഡ് കപ്പ് 2026ൽ സഹ ആതിഥേയരായ യുഎസ്, കാനഡ, മെക്സിക്കോ എന്നിവർ പുറത്തായി.

തിങ്കളാഴ്ച്ച യുഎസ് യൂറോപ്യൻ കരുത്തരായ ബെൽജിയത്തോടു തോറ്റത് നാണം കെട്ടു പോയ 4-1നാണ്. അതിനു മുൻപ് ബോസ്നിയയെ തോൽപിച്ച കളിയിൽ റെഡ് കാർഡ് കണ്ട ഫോളറിൻ ബലോഗനെ തിങ്കളാഴ്ച്ച വിലക്ക് ഒഴിവാക്കി കളിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് ഫിഫ മേധാവിയോടു സംസാരിച്ചു എന്ന രാഷ്ട്രീയ വിവാദം ആളിക്കത്തുമ്പോഴാണ് ബെൽജിയം യുഎസിനെ അടിച്ചു തകർത്തത്.

മൂന്നു ടീമുകളിൽ വേൾഡ് കപ്പിൽ മുൻപ് കരുത്തു കാട്ടിയിട്ടുള്ള മെക്സിക്കോ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. ഏറെ ആശങ്കയോടെ ഇറങ്ങിയ ഇംഗ്ലണ്ടിനു പക്ഷെ ആതിഥേയരെ 3-2നു തോൽപിക്കാൻ കഴിഞ്ഞു.

കാനഡ പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് മൂന്നു ഗോൾ വാങ്ങി. ആഫിക്കൻ കരുത്തന്മാർ തിരിച്ചൊരെണ്ണം അടിക്കാൻ അനുവദിച്ചതുമില്ല.

ബെൽജിയത്തിനു പുറമെ യൂറോപ്പിൽ നിന്നു ക്വാർട്ടറിൽ മറ്റു നാലു ടീമുകൾ കൂടി എത്തി: സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്വിറ്റ്‌സർലൻഡ്.  

ക്വാർട്ടറിൽ ബെൽജിയം സ്പെയ്നിനെ നേരിടുന്നു.

ചാമ്പ്യൻ അർജന്റീന ചൊവാഴ്ച്ച രാത്രി ഈജിപ്തിനെ നേരിടുമ്പോൾ സൗത്ത് അമേരിക്കയിൽ നിന്നു രംഗത്തുള്ള മറ്റൊരു ഏക ടീമായ കൊളംബിയ സ്വിറ്റസർലൻടുമായി ഏറ്റുമുട്ടും.

മൂന്ന് ഇതിഹാസ താരങ്ങളുടെ വിടവാങ്ങലും കഴിഞ്ഞു: പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, ബ്രസീലിന്റെ നെയ്‌മർ ജൂനിയർ, ക്രോയേഷ്യയുടെ ലുക്കാ മോഡ്രിച്.

All 3 co-hosts out of Fifa WC 2026
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക