
തിരുവനന്തപുരം ; വി എ അരുണ്‍ കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാര്‍ ഐ എച്ച് ആര്‍ ഡി കോളജ് പ്രിന്‍സിപ്പല്‍ എം വി രാജേഷിനെ പുതിയ ഡയറക്ടറായി നിയോഗിച്ചു. ഐ എച്ച് ആര്‍ ഡി പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് രാജേഷ്.
മൂന്ന് വര്‍ഷം മുമ്പാണ് ഇടത് സര്‍ക്കാര്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിച്ചത്. എന്നാല്‍, നിയമനം ചോദ്യം ചെയ്ത് പരാതികള്‍ വന്നതോടെ, ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.