Image

മണ്ണിടിച്ചിൽ ദുരന്തം ; എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

Published on 07 July, 2026
മണ്ണിടിച്ചിൽ ദുരന്തം ; എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

കൽപ്പറ്റ; വയനാട് തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ സ്ഥിരീകരിച്ചു. തുരങ്കപാതയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മണ്ണിടിഞ്ഞതിന്റെ മറുഭാഗത്തുനിന്നാണ് നിലവിൽ രണ്ട് മൃതശരീരങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒരു മൃതശരീരം ഇപ്പോൾ എസ് ആർ എസ്റ്റേറ്റ് ആശുപത്രിയിലും ഒരെണ്ണം വൈത്തിരി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥലത്ത് മണ്ണ് മാറ്റി റോഡ് ഗതാഗതം സുഗമമാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി പോലീസ് സർജൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് വൈത്തിരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക