Image

ഇന്ത്യൻ വംശജൻ അജയ് തോമസ് സൗത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ (പിപിഎം)

Published on 07 July, 2026
ഇന്ത്യൻ വംശജൻ അജയ് തോമസ് സൗത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ (പിപിഎം)

സൗത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയറായി ഇന്ത്യൻ വംശജൻ അജയ് തോമസിനെ നിയമിച്ചു. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് എക്സിക്യൂട്ടീവായ തോമസ് ജൂലൈ 1നു സ്ഥാനമേൽക്കും.

ക്രിസ്റ്റഫർ ഇ. ക്രാഗ് പിരിയുന്ന ഒഴിവിൽ വരുന്ന തോമസ് ഈ യൂണിവേഴ്സിറ്റിയിൽ നിന്നാണ് 1994ൽ  ബിരുദമെടുത്തത്. ഇപ്പോൾ ബോർഡിൽ ധനകാര്യ കമ്മിറ്റി ചെയറാണ്.  

2016ൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് വിസിറ്റേഴ്സ് അംഗമായ തോമസ് 2024ലാണ് ട്രസ്റ്റീസ് ബോർഡിലേക്ക് ജയിച്ചത്.

ഈ ഉത്തരവാദിത്തം യൂണിവേഴ്സിറ്റി ഏല്പിച്ചതിൽ അഭിമാനമുണ്ടെന്നു തോമസ് പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ തന്ത്രപരമായ മുൻഗണനകൾ നടപ്പാക്കാൻ മറ്റു ട്രസ്റ്റികളുമായി കൈകോർത്തു പ്രവർത്തിക്കും.  

2017 മുതൽ ഫസ്റ്റ് ഹൊറൈസൺ ബാങ്കിന്റെ ഭാഗമായ എഫ് എച് എൻ ഫൈനാൻഷ്യലിന്റെ സീനിയർ മാനേജിംഗ് ഡയറക്റ്ററായി ജോലി ചെയ്യുന്ന തോമസ് അതിനു മുൻപ് വില്യം ബ്ലെയർ, റോബർട്ട് ഡബ്ലിയു. ബേർഡ്, റെയ്മൺഡ് ജെയിംസ്, മോർഗൻ സ്റ്റാൻലി എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിൽ സീനിയർ തസ്തികകളിൽ പ്രവർത്തിച്ചു. 

2020ൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അദ്ദേഹത്തെ സംസ്ഥാന ഭവന-സാമൂഹ്യ വകുപ്പിന്റെ ഡയറക്‌ടർ ബോർഡിലേക്ക് നോമിനേറ്റ് ചെയ്തു. 2026 ജനുവരിയിൽ വീണ്ടും അഞ്ചു വർഷത്തേക്കു നിയമിച്ചു.

Ajay Thomas named chair of Southwestern University trustees board

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക