
അമേരിക്കൻ കുട്ടികൾക്കായി പ്രസിഡന്റ് ട്രംപ് മുൻകൈയെടുത്തു ആരംഭിച്ച 'ട്രംപ് അക്കൗണ്ട്സ്' എന്ന ക്ഷേമ പദ്ധതിക്കു പിൻതുണയുമായി വോൾ സ്ട്രീറ്റ് ഇറങ്ങിയതോടെ മില്യൺ കണക്കിനു ഡോളറുകൾ ഒഴുകിയെത്തി.
ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും നസ്ദാക്കും പദ്ധതിക്കു പിന്നിൽ ഒന്നിച്ചത് അപൂർവ കാഴ്ചയുമായി.
മൈക്കൽ ഡെൽ, സൂസൻ ഡെൽ എന്നിവർ ചേർന്നു വാഗ്‌ദാനം ചെയ്തിരുന്ന $6.25 ബില്യൺ വൈറ്റ് ഹൗസ് ചടങ്ങിൽ സ്ഥിരീകരിച്ചു. 2016നും 2014നും ഇടയിൽ ജനിച്ച കുട്ടികൾക്കും അതിന്റെ പ്രയോജനം നൽകാൻ ആഗ്രഹിക്കുന്നു എന്നവർ പറഞ്ഞു. ട്രംപിന്റെ പദ്ധതിക്കു മുൻപ് ജനിച്ചവർക്കും പ്രയോജനം നൽകണം എന്ന ആഗ്രഹമാണ് അതിനു പിന്നിലെന്നു അവർ വിശദീകരിച്ചു.
മൈക്കൽ ഡെൽ പറഞ്ഞു: "പുതുതായി ജനിക്കുന്ന ഓരോ അമേരിക്കൻ കുട്ടിയുടെയും പേരിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിൽ $1,000 നിക്ഷേപിക്കും. ഭാവിയിലേക്കുള്ളതാണ് ആ നിക്ഷേപം. ഇതു വരെ പങ്കു ചേരാത്ത ബിസിനസുകാരോട് ചേരാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു."
കുട്ടികൾക്കു ഭാവിയിൽ ഈ നിക്ഷേപം ഉപരി പഠനത്തിന് ഉപയോഗിക്കാം. അല്ലെങ്കിൽ വീടു വാങ്ങാൻ ആദ്യ തവണയാക്കാം. ബിസിനസ് തുടങ്ങാൻ സ്റ്റാർട്ട് അപ് നിക്ഷേപമാക്കാം.
കുട്ടികൾക്കുള്ള നിക്ഷേപം എന്നതിലുപരി അമേരിക്കയുടെ ദീർഘകാല സാമ്പത്തിക ഭാവിക്കും ഉപകരിക്കുന്നതാണ് പദ്ധതിയെന്നു സൂസൻ ഡെൽ ചൂണ്ടിക്കാട്ടി.
പദ്ധതിക്കു പിന്നിലെ സങ്കൽപം വികസിപ്പിച്ചെടുക്കാൻ ദീർഘകാലം പരിശ്രമിച്ച ബ്രാഡ് ഗ്രെസ്റ്നർ പറഞ്ഞു: "അമേരിക്കയിലെ ഓരോ കുട്ടിക്കും ഈ മെച്ചം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അടുത്ത 12 മാസം കൊണ്ട് ഓരോ അമേരിക്കൻ കുട്ടിക്കും അത് ലഭ്യമാക്കാൻ $100 ബില്യൺ സമാഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ."
Wall Street unites behind child investment plan