Image

അതിവേഗ റെയില്‍ പദ്ധതി ഡി എം ആര്‍ സി യെ ഏല്‍പ്പിക്കണം: ഇ ശ്രീധരന്‍

Published on 06 July, 2026
അതിവേഗ റെയില്‍ പദ്ധതി ഡി എം ആര്‍ സി യെ ഏല്‍പ്പിക്കണം: ഇ ശ്രീധരന്‍

തിരുവനന്തപുരം; കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഡി എം ആര്‍ സിയെ ഏല്‍പ്പിക്കണമെന്ന് ഇ ശ്രീധരന്‍. അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഡി എം ആര്‍ സി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡി എം ആര്‍ സി രംഗത്തെത്തിയിരിക്കുന്നത്.

 ഡി എം ആര്‍ സിയെ ഏല്‍പ്പിച്ചാല്‍ കൊച്ചി മെട്രോ മാതൃകയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും രൂപകല്‍പന, നിര്‍മാണം, കമ്മീഷനിംഗ് എന്നിവയെല്ലാം തങ്ങള്‍ തന്നെ ചെയ്യുമെന്നും പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സംഘം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി മെട്രോ മാതൃകയില്‍ രൂപകല്‍പ്പനയും നിര്‍മാണവും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. 

പദ്ധതി നിശ്ചിത സമയത്തോ അതിലും വേഗത്തിലോ പൂര്‍ത്തിയാക്കാന്‍ ഡി എം ആര്‍ സിക്ക് സാധിക്കുമെന്നും സംഘം സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിവേഗ റെയില്‍ പദ്ധതി കൈകാര്യം ചെയ്യാന്‍ ഡി എം ആര്‍ സിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംഘം സര്‍ക്കാരിന് കത്ത് നല്‍കിയത്. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങള്‍ ഉള്‍പ്പടെ നിരത്തിയാണ് കത്ത്. 57,000 കോടി മാത്രമാണ് പദ്ധതിക്ക് കണക്കാക്കിയിരിക്കുന്ന ചെലവ്. പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ ട്രെയിനിനുണ്ടാകും. പാത പൂര്‍ണമായും ഉയര്‍ത്തി പണിയുന്നതിനാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും സംഘം എടുത്തുപറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക