
സംസ്ഥാന സർക്കാരിൻ്റെ വകുപ്പ് മേധാവികളുടെ യോഗം നേരിട്ട് വിളിച്ചതിലൂടെ ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് അതിൻ്റെ അന്തസത്തക്കു നിരക്കാത്തതും ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കുന്ന രീതിയിലുള്ളതുമായ പ്രവർത്തനം നടത്തിയിരിക്കുന്ന കേരള ഗവർണറുടെ നടപടി അത്യന്തം അപലപനീയമാണന്ന് കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ കുറ്റപ്പെടുത്തി .
കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി രാജ്യത്തെയും ഭരണഘടനയേയും ജനാധിപത്യ വ്യവസ്ഥിതിയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ബിജു നൈനാൻ പറഞ്ഞു.