Image

വ്യാജ പരാതി: നിരപരാധികളെ മർദ്ദിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്യണം

Published on 06 July, 2026
വ്യാജ പരാതി: നിരപരാധികളെ മർദ്ദിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്യണം

പത്തനംതിട്ട:  വ്യാജ പരാതിയുടെ പേരിൽ ശാസ്ത്രീയമായ അന്വേഷണം നടത്താതെ നിരപരാധികളെ അറസ്റ്റ് ചെയ്യുകയും ബൈപാസ് കഴിഞ്ഞവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കൂടൽ പോലീസിന്റെ നടപടിയിൽ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഡോ വർഗീസ് പേരയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

ശാസ്ത്രീയമായി പുരോഗതി പ്രാപിച്ചിട്ടും വ്യാജ പരാതികൾ മനസ്സിലാക്കുവാനും ശാരീരികമായി പീഡിപ്പിക്കാതെ കേസുകൾ അന്വേഷിക്കാനുള്ള പോലീസിന്റെ കഴിവില്ലായ്മ ആധുനിക കേരളത്തിന് തന്നെ അപമാനം ആണെന്നും  കുറ്റക്കാരായ പോലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നും വർഗീസ് പേരയിൽ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച പരാതി ജില്ലാ കളക്ടർക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും അയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക