Image

ബ്രസീലിന്റെ പരാജയത്തെ തുടർന്നു നെയ്‌മർ അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്നു വിരമിച്ചു (പിപിഎം)

Published on 06 July, 2026
ബ്രസീലിന്റെ പരാജയത്തെ തുടർന്നു നെയ്‌മർ അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്നു വിരമിച്ചു (പിപിഎം)

ഫിഫ വേൾഡ് കപ്പ് 2026ന്റെ പ്രീ ക്വാർട്ടറിൽ പോലും പ്രവേശിക്കാതെ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ പുറത്തായതോടെ അവരുടെ ആഘോഷിക്കപ്പെട്ട താരം നെയ്‌മർ ജൂനിയർ (34) അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്നു വിരമിച്ചു.

ന്യൂ ജേഴ്‌സിയിൽ നെയ്‌മറുടെ താരോദയം കണ്ട മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ തന്നെ നോർവെയോടു ബ്രസീൽ പരാജയം ഏറ്റു വാങ്ങിയ മത്സരത്തിനു ശേഷം നെയ്‌മർ കളിക്കളത്തിൽ കുത്തിയിരുന്നു പൊട്ടിപ്പൊട്ടി കരഞ്ഞു. "ഞാൻ ഇവിടെ തുടങ്ങി, ഇവിടെ തന്നെ അവസാനിക്കുന്നു," അദ്ദേഹം പറഞ്ഞു.

ബ്രസീലിന്റെ ഏക ഗോൾ അടിച്ചത് നെയ്‌മർ ആയിരുന്നു--ഒരു പെനാൽറ്റി, അപ്പുറത്തു നോർവെയുടെ ഹാലാൻഡ് രണ്ടു ഇടിവെട്ടു ഗോളുകളാണ് ബ്രസീലിന്റെ നെറ്റിൽ അടിച്ചു കയറ്റിയത്.

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിൽ ഒരാളായ നെയ്‌മർക്കു 129 കളികളിൽ 80 ഗോളുകളുടെ നേട്ടം റെക്കോർഡാണ്.

Neymar hangs his boots 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക