Image

ഇന്ത്യൻ കുടിയേറ്റക്കാർ ഏറ്റവുമധികം പോകാൻ ആഗ്രഹിക്കുന്നത് യുഎസിലേക്ക് (പിപിഎം)

Published on 06 July, 2026
ഇന്ത്യൻ കുടിയേറ്റക്കാർ ഏറ്റവുമധികം പോകാൻ ആഗ്രഹിക്കുന്നത് യുഎസിലേക്ക് (പിപിഎം)

ഇന്ത്യൻ കുടിയേറ്റക്കാർ ഏറ്റവുമധികം പോകാൻ ആഗ്രഹിക്കുന്നത് യുഎസിലേക്കെന്നു റിപ്പോർട്ട്. 2024ലെ കണക്കനുസരിച്ചു യുഎസിൽ ജീവിക്കുന്നത് 3.17 മില്യൺ ഇന്ത്യക്കാരാണ്. 

യുഎൻ രേഖകൾ ആധാരമാക്കി ഡെയ്റ്റ ഫോർ ഇന്ത്യ തയാറാക്കിയ വിവരങ്ങളാണ് റിപ്പോർട്ടിൽ. നോർത്ത് അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യക്കാർ പോകുന്നത് കാനഡയിലേക്കാണ്. അവിടെ 1.02 മില്യൺ ഇന്ത്യക്കാരുണ്ട്.

ലോകമൊട്ടാകെയുള്ള 18.5 മില്യൺ ഇന്ത്യൻ പ്രവാസികളിൽ സുപ്രധാനമായൊരു പങ്ക് ഈ രണ്ടു രാജ്യങ്ങളിലുമായുണ്ട്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ വലിയ വർധന കാണുന്നുമുണ്ട്. 1990ൽ യുഎസിൽ ഉണ്ടായിരുന്നത് 444,698 ഇന്ത്യൻ കുടിയേറ്റക്കാർ ആയിരുന്നു. കാനഡയിൽ 162,668. എന്നാൽ 2024 ആയപ്പോൾ ആറിരട്ടിയും ഏഴിരട്ടിയുമായി.

ഡെയ്റ്റ അനുസരിച്ചു നാലിലൊന്നു ഇന്ത്യൻ പ്രവാസികൾ നോർത്ത് അമേരിക്കയിലാണ്. അതേ സമയം, മിഡിൽ ഈസ്റ്റിലേക്കുള്ള പ്രവാഹവും വലിയ തോതിലാണ്. ആഗോള ഇന്ത്യൻ പ്രവാസി സമൂഹത്തിൽ പകുതിയോളം യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലാണ്.

US remains top destination for Indian migrants

Join WhatsApp News
Facts 2026-07-07 12:50:38
Very true. But, if the immigration department has a tool to filter out the “ back stabbing “ tendencies which is inherited from parents, America will even be a more appealing place to live.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക