Image

ഖമേനായിയുടെ വിലാപയാത്രയിൽ 'ട്രംപിനെ വധിക്കുക' എന്നെഴുതിയ ബാനറുകൾ (പിപിഎം)

Published on 06 July, 2026
 ഖമേനായിയുടെ വിലാപയാത്രയിൽ 'ട്രംപിനെ വധിക്കുക' എന്നെഴുതിയ ബാനറുകൾ (പിപിഎം)

വധിക്കപ്പെട്ട ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ സംസ്‌കാര ചടങ്ങിന് എത്തിയവർ 'ട്രംപിനെ വധിക്കുക' എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി.

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌, വാർ സെക്രട്ടറി പീറ്റ് ഹേഗ്സേഥ്, ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുടങ്ങിയവരുടെ ചിത്രങ്ങളും 'രക്തം ഉണ്ടാവും' എന്നെഴുതിയ ബാനറുകളും പലരും വഹിച്ചു. 

പ്രസംഗികരിൽ ഒരാളായ മുഹമ്മദ് റസൂലി ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്തു. "നമ്മുടെ നേതാവായ ഇമാമിനെ വധിച്ചവരെ നമുക്ക് എന്തു കൊണ്ട് വധിച്ചു കൂടാ?" അദ്ദേഹം ചോദിച്ചു. "കൊല്ലാതെ വിടുന്നത് നാണക്കേടാണ്."  

ടെഹ്‌റാൻ കണ്ട ഏറ്റവും വലിയ ജനക്കൂട്ടമാണ് ഖമേയാനിക്കു ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതെന്നു ഇറാൻ മാധ്യമങ്ങൾ പറയുന്നു. മൃതദേഹം രണ്ടു ദിവസം സൂക്ഷിച്ച ഗ്രാൻഡ് മുസല്ലയിൽ നിന്നു ആരംഭിച്ച വിലാപയാത്ര 10-12 മണിക്കൂർ നീളും.

ചൊവാഴ്ച്ച പുണ്യ നഗരമായ ഖോമിൽ എത്തിച്ചേരുന്നതോടെ പ്രാർഥനകൾ ആരംഭിക്കും. വ്യാഴാഴ്ച്ച ഖമേയാനിയുടെ ജന്മനാടായ മാഷാദിൽ ആയിരിക്കും സംസ്കാരം.

Tehran mourners carry 'Kill Trump' banners 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക