Image

ബലോഗന് ഇളവ് നൽകിയതിനെതിരെ അപ്പീൽ നൽകാൻ ബെൽജിയത്തിനു അനുമതി (പിപിഎം)

Published on 06 July, 2026
ബലോഗന് ഇളവ് നൽകിയതിനെതിരെ അപ്പീൽ നൽകാൻ ബെൽജിയത്തിനു അനുമതി (പിപിഎം)

യുഎസ് ഫുട്‍ബോൾ താരം ഫോളറിൻ ബലോഗന് ശനിയാഴ്ച്ച ബോസ്‌നിയയുമായുള്ള മത്സരത്തിൽ റെഡ് കാർഡ് നൽകിയതു തിങ്കളാഴ്ച്ച ബെൽജിയവുമായി കളിക്കുമ്പോൾ ഒഴിവാക്കി കൊടുത്തതിനെതിരെ അപ്പീൽ നൽകാൻ ബെൽജിയത്തിനു ഫിഫ അനുമതി നൽകി.

ഫിഫ ചുവപ്പു വര കടന്നുവെന്നു യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ വിമർശിച്ചിരുന്നു. യുഎസ് താരത്തിനു ഇളവ് നൽകിയത് അമ്പരപ്പിച്ചെന്നു ബെൽജിയൻ ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച്ച രാവിലെ ഇഎസ്ടി 8 മണിക്കു മുൻപ് അപ്പീൽ നൽകാനാണ് ബെൽജിയത്തോടു ആവശ്യപ്പെട്ടിട്ടുള്ളത്. മത്സരത്തിനു മുൻപ് തീരുമാനം ഉണ്ടാവുമെന്നു പക്ഷെ ഉറപ്പില്ല.

റെഡ് കാർഡ് കാട്ടിയാൽ അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി നൽകരുതെന്ന നിയമം ഫിഫ ലംഘിച്ചതിനെ യൂറോപ്യൻ ഫുടബോൾ ഫെഡറേഷനുകൾ വിമർശിച്ചു.

സത്യസന്ധമായും സുതാര്യമായും മത്സരങ്ങൾ നടത്താനുള്ള ചട്ടങ്ങൾ ഏതു കായിക മത്സരത്തിലും എന്ന പോലെ ഫുട്‍ബോളിലും ആവശ്യമാണെന്നു യു ഇ എഫ് എ ചൂണ്ടിക്കാട്ടി. ഈ തീരുമാനം മനസിലാക്കാൻ കഴിയുന്നില്ല, ന്യായവുമല്ല.

ഈ ടൂർണമെന്റിൽ ഇത്തരം സാഹചര്യങ്ങൾ എപ്പോൾ ഉണ്ടായാലും ഇതു പോലെ ഒഴിവ് നൽകേണ്ടി വരും. അതാണു ന്യായം.”

ഗൗരവമായ ഫൗളിന്റെ പേരിലാണ് ബലോഗന് റെഡ് കാർഡ് നൽകിയത്.

Belgium allowed to appeal decision about Balogun

 

 

 

Join WhatsApp News
Sunil 2026-07-06 14:10:11
Why Belgium ? Scared ? Open your eyes and look at the scene. Very, very controversial call. That call did not hurt Belgium. Then why do you want to appeal ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക