Image

പിഎസ്‍സിക്ക് കനത്ത തിരിച്ചടി; ആസൂത്രണ ബോർഡ് പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

Published on 06 July, 2026
പിഎസ്‍സിക്ക് കനത്ത തിരിച്ചടി; ആസൂത്രണ ബോർഡ് പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷന് വിവരാവകാശ കമ്മീഷന്റെ വൻ തിരിച്ചടി. വിവാദത്തിന് ആസ്പദമായ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള എല്ലാ സുപ്രധാന രേഖകളും ഉദ്യോഗാർത്ഥികൾക്ക് വിട്ടുനൽകാൻ വിവരാവകാശ കമ്മീഷൻ കർശന ഉത്തരവ് പുറപ്പെടുവിച്ചു. പിഎസ്‌സിയുടെ ശക്തമായ എതിർപ്പുകൾ മറികടന്നാണ് ഈ നിർണായക ഉത്തരവ്.

7 ദിവസത്തിനകം അപേക്ഷകർക്ക് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറണമെന്നാണ് നിർദ്ദേശം. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും വിശദമായ മാർക്ക് പട്ടിക, പരീക്ഷാ പേപ്പറിന്റെ പകർപ്പുകൾ, ഇന്റർവ്യൂവിന് നൽകിയ മാർക്കിന്റെ കൃത്യമായ വിവരങ്ങൾ എന്നിവയെല്ലാം ഉദ്യോഗാർത്ഥികൾക്ക് നൽകണം. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിടേണ്ടി വരുന്നത്. ഈ പരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന് നേരത്തെ പുറത്ത് വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക