Image

മരച്ചില്ല വീണ് എട്ടുവയസുകാരന്‍ മരിച്ച സംഭവം; കുടുംബത്തിന് 19 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

പി പി ചെറിയാന്‍ Published on 06 July, 2026
മരച്ചില്ല വീണ് എട്ടുവയസുകാരന്‍ മരിച്ച സംഭവം; കുടുംബത്തിന് 19 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കഴിഞ്ഞ വര്‍ഷം സമ്മര്‍ ക്യാമ്പിനിടെ മരച്ചില്ല തകര്‍ന്നു വീണ് എട്ടുവയസുകാരന്‍ ലാമര്‍ മക്‌ഗ്ലോതൂര്‍ണ്‍ (Lamar McGlothurn) മരിച്ച സംഭവത്തില്‍ കുടുംബത്തിന് 19 മില്യണ്‍ ഡോളര്‍ (ഏകദേശം 158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

ഏതുനിമിഷവും വീഴാറായ ഉണങ്ങി ജീര്‍ണ്ണിച്ച മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമ്പ് അധികൃതര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് അവഗണിക്കുകയാണുണ്ടായത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടര്‍ന്നാണ് കോടതിക്ക് പുറത്തുള്ള ഈ വന്‍ തുകയുടെ നഷ്ടപരിഹാര കരാറിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ എത്തിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക