Image

ഓണത്തിന് കേരളത്തിലേക്ക് നൂറിലേറെ സ്പെഷ്യല്‍ ട്രെയിനുകള്‍ ; പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

Published on 06 July, 2026
ഓണത്തിന്  കേരളത്തിലേക്ക് നൂറിലേറെ സ്പെഷ്യല്‍ ട്രെയിനുകള്‍ ; പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ഓണത്തിന് കേരളത്തിലേക്ക് നൂറിലേറെ സ്പെഷ്യല്‍ ട്രെയിനുകൾ അധികമായി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ഒഡിഷയിൽ നന്ദേദ്-മുംബൈ, തനക്പൂർ-നന്ദേദ് എന്നിവയടക്കം വിവിധ റെയില്‍വേ പദ്ധതികള്‍ ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയടക്കം പ്രധാനനഗരങ്ങളില്‍ നിന്നൊക്കെ കേരളത്തിവലേക്ക് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവും. ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ സർവീസുകളെന്ന് മന്ത്രി വ്യക്തമാക്കി. "ഓണാഘോഷം മലയാളികള്‍ക്ക് വിശേഷപ്പെട്ടതാണ്. ഈ ഉല്‍സവ കാലത്ത് അന്യ നാടുകളിലുള്ള മലയാളികള്‍ക്കൊക്കെ കുടുംബത്തോടൊപ്പം ചേരാനുള്ള സംവിധാനം റെയില്‍വേ ഒരുക്കും.

മുഴുവന്‍ മലയാളികള്‍ക്കും സുഗമമായ യാത്രക്കുള്ള സൗകര്യമൊരുക്കണമെന്നും പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്നും എം എല്‍എമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ്. നൂറിലേറെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത്. കേരളത്തോടും മലയാളികളോടുമുള്ള മോദി സര്‍ക്കാരിന്‍റെ കരുതലും സ്നേഹവുമാണ് ഈ പ്രഖ്യാപനം. " പ്രത്യേക ട്രെയിനുകളുടെ സമയക്രമം, സ്‌റ്റോപ്പുകൾ, റൂട്ടുകൾ എന്നിവയടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക