Image

ഇന്ത്യയിൽ വമ്പിച്ച പിന്തുണ ഉണ്ടെന്നു നെതന്യാഹു (പിപിഎം)

Published on 06 July, 2026
 ഇന്ത്യയിൽ വമ്പിച്ച പിന്തുണ ഉണ്ടെന്നു നെതന്യാഹു (പിപിഎം)

ഇസ്രയേലിന്റെ ശക്തമായ ഏക സഖ്യ രാഷ്ട്രം യുഎസ് ആണെന്നതു മറക്കേണ്ട എന്നു പറഞ്ഞ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മറുപടി: "ഇന്ത്യയിൽ ഞങ്ങൾക്കു വലിയ പിന്തുണയുണ്ട്, അവിടെ 1.4 ബില്യൺ ജനങ്ങളുണ്ട്."

"ഞാൻ ജെ ഡി വാൻസിനെ ആദരിക്കുന്നു," ഫോക്സ് ന്യൂസിൽ നെതന്യാഹു പറഞ്ഞു. "ഞങ്ങൾ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. പക്ഷെ അതുകൊണ്ടു അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു എന്നർത്ഥമില്ല. വൈറ്റ് ഹൗസിൽ ഞങ്ങൾക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സുഹൃത്ത് ഡോണൾഡ്‌ ട്രംപ് ആണ്. 

"വേറെയും ചില മികച്ച സുഹൃത്തുക്കൾ ഞങ്ങൾക്കുണ്ട്. ഇന്ത്യ എന്ന കൊച്ചു രാജ്യം ഉദാഹരണം. അവിടെ 1.4 ബില്യൺ ജനങ്ങളുണ്ട്. ഞങ്ങൾക്കു വമ്പിച്ച പിന്തുണയുമുണ്ട്. എന്റെ ഫേസ്ബുക് നിറയെ അവിടന്നുള്ള പിന്തുണ പ്രളയം പോലെ നിറയുകയാണ്."

സാങ്കേതിക രംഗത്ത് ഇസ്രയേൽ ആഗോള നേതാവാണെന്നു നെതന്യാഹു പറഞ്ഞു. "ഞങ്ങൾക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്."

യുഎസ്-ഇറാൻ ചർച്ചകളെ ആദരിക്കണം എന്ന് ഇസ്രയേലിനെ ഓര്മിപ്പിച്ചപ്പോഴാണ് വാൻസ്‌ അവരുടെ നിലപാടുകളെ വിമർശിച്ചത്.

Israel cites India support 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക