
ബോസ്‌നിയയുമായുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട യുഎസ്എ സ്‌ട്രൈക്കർ ഫൊളാറിൻ ബലോഗനു തിങ്കളാഴ്ച്ച ബെൽജിയത്തിനെതിരായ പ്രീ-ക്വാർട്ടറിൽ മത്സരിക്കാൻ അനുമതി നൽകിയ ഫിഫയ്ക്കു പ്രസിഡന്റ് ട്രംപ് നന്ദി പറഞ്ഞു. "ശരിയായ തീരുമാനം എടുത്തതിനു ഫിഫയ്ക്കു നന്ദി, വലിയൊരു അന്യായമാണ് നിങ്ങൾ തിരുത്തിയത്!" ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
ബോസ്നിയ-ഹെർസെഗോവിനയ്‌ക്കെതിരെ ഗോളടിച്ച ബലോഗനു (25) തിങ്കളാഴ്ചത്തെ കളിക്കും വിലക്കുണ്ടായിരുന്നു. 'വാർ' ദൃശ്യങ്ങൾ വിലയിരുത്തിയ ശേഷമാണ് റഫറി ചുവപ്പു കാട്ടിയത്. എന്നാൽ അടുത്ത കളിയിലെ വിലക്കു നീക്കാനുളള തീരുമാനം എടുക്കാൻ ഫിഫയ്ക്ക് അധികാരമുണ്ട്.
ആ തീരുമാനം ആതിഥേയ രാജ്യത്തിന് ആവേശം പകർന്നു. ഈ ടൂർണമെന്റിൽ മൂന്നു ഗോളടിച്ച താരത്തിനു വലിയ മൂല്യമാണ് ആരാധകർ നൽകുന്നത്.
2014ൽ യുഎസ്എയെ പുറത്താക്കിയ ബെൽജിയത്തോടു പകരം വീട്ടാൻ ബലോഗന്റെ സാന്നിധ്യം അനിവാര്യവുമാണെന്നു ആരാധകർ കരുതുന്നു.
Trump thanks FIFA for letting Balogun play