
ഇറാൻ യുദ്ധത്തിൽ മരിച്ചതിലേറെ അമേരിക്കക്കാർ ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഇല്ലിനോയിൽ വെടിയേറ്റു മരിച്ചെന്നു പ്രസിഡന്റ് ട്രംപ് ഞായറാഴ്ച്ച ആരോപിച്ചു.
ഷിക്കാഗോ പോലീസ് കണക്കനുസരിച്ചു മാർച്ചിൽ 137 പേർ വെടിയേറ്റു മരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 97 പേർ. ഈ വർഷം ജൂൺ വരെ 858 പേർക്കു വെടിയേറ്റിട്ടുണ്ട്. അതേ സമയം ഇറാൻ യുദ്ധത്തിൽ 13 യുഎസ് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടത്.
ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ഷിക്കാഗോയിൽ 273 പേർ കൊല്ലപ്പെട്ടെന്നു ട്രംപ് പറഞ്ഞു.
ഇല്ലിനോയ് ഗവർണർ ജെ ബി പ്രിറ്സ്കർ, ഷിക്കാഗോ മേയർ എന്നിവർ ക്രമസമാധാന പാലനത്തിൽ പരാജയപ്പെട്ടെന്നു ട്രംപ് തുടർച്ചയായി വിമർശിക്കാറുണ്ട്. അവർ ഫെഡറൽ സേനയുടെ സഹായം തേടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
"ഗവർണർ പ്രിറ്സ്കർ, പ്രസിഡന്റ് എന്ന നിലയിൽ ഈ പ്രശ്നം ഞാൻ വേഗത്തിലും സ്ഥിരമായും പരിഹരിക്കാം. ഡി സിയിലും മെംഫിസിലും ന്യൂ ഓർലിയൻസിലും എത്ര ശാന്തമായി. എന്നെ വിളിക്കൂ!"
വാഷിംഗ്ടണിലെ റിഫ്ലക്റ്റിംഗ് പൂൾ അക്രമികൾ തകർത്തത് ചൂണ്ടിക്കാട്ടി പ്രിറ്സ്കർ തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്കിൽ ട്രംപ് എന്തു ചെയ്‌തെന്നും ചോദിച്ചു. "ഈ പ്രസിഡന്റ് നൽകുന്ന വാഗ്ദാനങ്ങൾക്കു ചെവി കൊടുക്കേണ്ട ആവശ്യം ഞാൻ കാണുന്നില്ല. ഇല്ലിനോയിൽ എങ്ങിനെ സുരക്ഷ ഉറപ്പാക്കാമെന്ന് അദ്ദേഹത്തിന് ഒരു പിടിയുമില്ല."
Trump slams Chicago leaders