Image

ഇ-റിക്ഷാ പ്രാങ്ക് വില്ലനായി; 3 ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും നിർദേശിച്ച് കേന്ദ്രം

Published on 04 July, 2026
ഇ-റിക്ഷാ പ്രാങ്ക് വില്ലനായി; 3 ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും നിർദേശിച്ച്  കേന്ദ്രം

ന്യൂഡൽഹി: മൊബൈൽ ആപ്പ് ഉപയോഗിച്ച് റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകൾ അപരിചിതർ റിമോട്ടായി സ്വിച്ച് ഓഫ് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ ശക്തമായ നടപടി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി BAT-BMS, Epoch-i-ion, Lossigy എന്നീ മൂന്ന് ചൈനീസ് ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും അടിയന്തിരമായി നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു.

ആപ്പ് സ്റ്റോറുകളിൽ നിന്ന് BAT-BMS ഉൾപ്പെടെയുള്ള ആപ്പുകൾ ഇപ്പോൾ തന്നെ നീക്കം ചെയ്തതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) അറിയിച്ചു. ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളും ആപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ അടിയന്തിര തീരുമാനമെന്നും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക