Image

വാഷിംഗ്‌ടൺ പരേഡ് അമിതതാപം മൂലം റദ്ദാക്കി (പിപിഎം)

Published on 04 July, 2026
വാഷിംഗ്‌ടൺ പരേഡ് അമിതതാപം മൂലം റദ്ദാക്കി (പിപിഎം)

അമേരിക്കൻ സ്വാതന്ത്ര്യ ദിന വാർഷികം പ്രമാണിച്ചു വാഷിംഗ്‌ടണിൽ ശനിയാഴ്ച്ച രാവിലെ 10:30നു നടത്താനിരുന്ന പരേഡ് അമിതമായ ചൂട് മൂലം റദ്ദാക്കി.

സംഘാടകരായ നാഷണൽ പാർക്ക് സർവീസ് ആണ് വെള്ളിയാഴ്ച്ച രാത്രി ഇക്കാര്യം അറിയിച്ചത്. ഡി സി ഭരണകൂടവും നാഷണൽ വെതർ സർവീസും തീരുമാനത്തിന്റെ ഭാഗമാണെന്നു അവർ അറിയിച്ചു. 

ശനിയാഴ്ച്ച തലസ്ഥാനത്തു 102 ഡിഗ്രി ചൂട് എത്തുമെന്നാണ് പ്രവചനം. വൈകിട്ട് ഇടിമിന്നലോടെ മഴ പെയ്യാനും ഇടയുണ്ട്.

വെള്ളിയാഴ്ച്ച നാഷണൽ മാളിൽ 250ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തുടങ്ങാനിരുന്ന 16 ദിവസത്തെ ഗ്രെയ്റ്റ് അമേരിക്കൻ സ്റേറ് ഫെയർ ചൂട് മൂലം റദ്ദാക്കി. പരിപാടികളിൽ പങ്കെടുക്കേണ്ട 44 പേർക്കു രോഗബാധയുണ്ടായെന്നു അറിയിപ്പുണ്ട്. അതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നു എൻ ബി സി വാഷിംഗ്‌ടൺ പറഞ്ഞു.

I-Day parade in Washington canceled due to heat 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക