
വരുമാനം കുറഞ്ഞ വീടുകളിലെ കുട്ടികളെ സഹായിക്കാനുളള 'ട്രംപ് അക്കൗണ്ട്' പരിപാടിയിലേക്കു $250 മില്യൺ സംഭാവന നൽകുന്നുവെന്ന് മൈക്രോൺ ടെക്നോളജി സി ഇ ഓ സഞ്ജയ് മെഹ്‌റോത്ര പ്രഖ്യാപിച്ചു. 18 വയസിനു താഴെയുള്ള അമേരിക്കൻ കുട്ടികൾക്കുള്ളതാണ് പ്രോഗ്രാം.
കമ്പനിയുടെ സാങ്കേതിക നിക്ഷേപങ്ങൾ പോലെ തന്നെ പ്രധാനമായാണ് ഈ ഉത്തരവാദിത്തത്തെയും കാണുന്നതെന്നു മെഹ്‌റോത്ര പറഞ്ഞു. "മൈക്രോണിൽ ഞങ്ങൾ സാങ്കേതിക നിക്ഷേപങ്ങൾക്കു തുല്യമായാണ് മനുഷ്യർക്കു വേണ്ടിയുള്ള നിക്ഷേപങ്ങളും കാണുന്നത്."
ജൂലൈ 4നാണു പരിപാടിക്കു തുടക്കം.
ഒരു മില്യൺ കുട്ടികൾക്കു വരെ പ്രയോജനം ലഭിക്കും എന്നാണ് മൈക്രോൺ പ്രതീക്ഷിക്കുന്നത്.
ഏറ്റവും വലിയ കോർപറേറ്റ് നിക്ഷേപം എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
ഡിസംബറിൽ ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെല്ലും ഭാര്യ സൂസനും ചേർന്നു $6.25 ബില്യൺ സംഭാവന നൽകിയിരുന്നു.
Micron CEO Mehrotra announces $250M to ‘Trump Account’