Image

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം

Published on 03 July, 2026
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിലെ പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപ് ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ജിതിൻ സെഷൻസ് കോടതിയെ സമീപിച്ചത്. വിവാദ സ്ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ട ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജിതിൻ.

തനിക്കെതിരെ നടക്കുന്നത് കൃത്യമായ രാഷ്ട്രീയ വേട്ടയാണെന്ന് ജിതിൻ ഭാസ്കർ കോടതിയിൽ വാദിച്ചു. ഫോൺ റീസെറ്റ് ചെയ്യുന്നത് സാധാരണ കാര്യമാണെന്നും അതിനെ തെളിവ് നശിപ്പിക്കലായി കാണാൻ കഴിയില്ലെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചത്. സ്ക്രീൻഷോട്ട് പ്രചരിച്ചതല്ലാതെ വടകരയിൽ മറ്റ് അനിഷ്ട സംഭവങ്ങളോ വർഗീയ സംഘർഷങ്ങളോ ഉണ്ടായിട്ടില്ലെന്നും, അന്വേഷണവുമായി എല്ലാ ഘട്ടത്തിലും സഹകരിച്ചിട്ടുണ്ടെന്നും ജിതിൻ കോടതിയെ അറിയിച്ചു

. ജിതിൻ ഭാസ്കർ മനപ്പൂർവ്വം തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് ഫോണിലെ പ്രധാന രേഖകളെല്ലാം തിരിച്ചുപിടിക്കാൻ സാധിക്കാത്ത വിധം റീസെറ്റ് ചെയ്ത് ഇല്ലാതാക്കിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിനെ സാധൂകരിക്കുന്ന ജില്ലാ ഫോറൻസിക് ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക