
ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ മൃതദേഹത്തിൽ നിന്നു അവയവങ്ങൾ അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് വെനസ്വേലൻ അധികൃതരോട് അവിടത്തെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
മേയിൽ വെനസ്‌വേലയിൽ വച്ച് ഹൃദയാഘാതം മൂലമാണ് ചൗഹാൻ (33) മരിച്ചത്. അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം പങ്കിലമാക്കുകയും ചെയ്തത് ആരാണെന്നു കണ്ടെത്തണമെന്നു എംബസി ആവശ്യപ്പെട്ടു.
ഇന്ത്യയിൽ എത്തിച്ച മൃതദേഹത്തിൽ ഹൃദയവും ശ്വാസകോശവും കരളും വൃക്കകളും തലച്ചോറും ഉൾപ്പെടെ അവയവങ്ങൾ നഷ്ടമായിരുന്നു എന്നു ഓട്ടോപ്സിയിൽ കണ്ടെത്തിയ ശേഷം യുപിയിലെ ദോറിയയിലുളള ചൗഹാന്റെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. മരിച്ചു ഒരു മാസം കഴിഞ്ഞാണ് മൃതദേഹം ഇന്ത്യയിൽ എത്തിച്ചത്.
നാവികരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സീഫെറേഴ്‌സ് യുണിയൻസ് ഓഫ് ഇന്ത്യ (എഫ് എസ് യു ഐ) സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. മരണം എങ്ങിനെ സംഭവിച്ചു എന്നതും മൃതദേഹത്തിൽ എങ്ങിനെ അതിക്രമം ഉണ്ടായി എന്നതും അന്വേഷിക്കണമെന്നു അവർ ആവശ്യപ്പെട്ടു.
വെനസ്‌വേലൻ അധികൃതർ ഓട്ടോപ്സി റിപ്പോർട്ട് ഇല്ലാതെയാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതെന്ന് അവർ പറഞ്ഞു. മരണകാരണം വിശദീകരിച്ചില്ല.
മൃതദേഹത്തിൽ ഒട്ടേറെ തുന്നലുകൾ ഉണ്ടായിരുന്നു എന്നവർ ചൂണ്ടിക്കാട്ടി. "അസ്വീകാര്യമായ സാഹചര്യമാണിത്. ഉത്തരാവാദികളെ കണ്ടെത്തണം, സുതാര്യത വേണം. വിശദമായ അന്വേഷണവും.
India seeks probe into organ removal from seafarer's body