Image

ഒഹായോ സർവേയിൽ രാമസ്വാമി പിന്നിൽ; യുവാക്കളും സ്വതന്ത്രരും ആക്ടന്റെ കൂടെ (പിപിഎം)

Published on 02 July, 2026
ഒഹായോ സർവേയിൽ രാമസ്വാമി പിന്നിൽ; യുവാക്കളും സ്വതന്ത്രരും ആക്ടന്റെ കൂടെ (പിപിഎം)

ഒഹായോ ഗവർണർ മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി കനത്ത വെല്ലുവിളി നേരിടുന്നുവെന്നു സർവേകൾ സൂചിപ്പിക്കുന്നു. ഒഹായോ പാർട്ടിക്കു സുരക്ഷിതമാണെന്ന പ്രതീക്ഷ ഉണ്ടെങ്കിലും ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ ഉളവാക്കിയ ജനരോഷം രാമസ്വാമിക്കു വിനയാവാം എന്നതാണ് കണക്കുകൂട്ടൽ.

ജൂൺ 14-16 എ എ ആർ പി പോളിൽ ഡെമോക്രാറ്റിക് എതിരാളി ആമി ആക്ടൻ മൂന്നു പോയിന്റ് ലീഡ് നേടി. എന്നാൽ അത് പിഴവ് മാർജിനുള്ളിൽ തന്നെയാണ്.    

ഫബ്രിസിയോ വാർഡ്, ഇമ്പാക്ട് റിസർച് എന്നിവർ ചേർന്ന് 800 വോട്ടർമാരെ സർവേ ചെയ്തപ്പോൾ ആക്ടനു 47%, രാമസ്വാമിക്കു 44% എന്നിങ്ങനെയാണ് കണ്ടത്. പിഴവ് മാർജിൻ 3.5%. സ്വതന്തർക്കും ചെറുപ്പക്കാർക്കുമിടയിൽ ആക്ടനു വൻ പിന്തുണ കാണുന്നു.

അൻപതു വയസിൽ താഴെയുള്ള വോട്ടർമാർക്കിടയിൽ ആക്ടൻ 24% ലീഡ് നേടിയത് സുപ്രധാനമാണ്. 50 കഴിഞ്ഞവർക്കിടയിൽ രാമസ്വാമിക്ക് 10% ലീഡുണ്ട്. അതേ സമയം, സ്വതന്ത്ര വോട്ടർമാരിൽ 26% ലീഡാണ് ആക്ടൻ നേടിയത്.

അൻപതിൽ കൂടുതൽ പ്രായമുള്ളവർ സജീവ  വോട്ടിംഗ് വിഭാഗമാണെന്നു എ എ ആർ പി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നാൻസി ലിയമണ്ട് പറഞ്ഞു. സാമൂഹ്യ സുരക്ഷ, മെഡിക്കെയർ, വിലക്കയറ്റം, റിട്ടയർ ചെയ്താലുളള സുരക്ഷ എന്നിവയൊക്കെയാണ് ഈ വിഭാഗത്തിനു പ്രധാനം.

ഡെമോക്രാറ്റിക് വോട്ടർമാർ ആക്ടന്റെ പിന്നിൽ ഉറച്ചു നിൽക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ ആ പ്രയോജനം കാണുന്നില്ല. രാമസ്വാമിക്കെതിരെ ശക്തമായ വംശീയ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

കറുത്ത വർഗക്കാർക്കിടയിൽ അകറ്റാന് 55% ലീഡാണ് കാണുന്നത്. വെള്ളക്കാരിൽ 4% മുൻതുക്കം രാമസ്വാമിക്കുണ്ട്.

Ramaswamy seen trailing in Ohio polling 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക