Image

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ 23 വയസ് പ്രായപരിധി കര്‍ശനമാക്കുന്നു

Published on 02 July, 2026
സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ 23 വയസ് പ്രായപരിധി കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

കര്‍ണാടക മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. 'നോ ഐഡി നോ എന്‍ട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. മദ്യം വാങ്ങുന്നതിനായി ഇനി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക