
കാസർഗോഡ്: കാസർഗോഡ് മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിൽ. ഹൈലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്.ആർ. ധന്യ (28) യാണ് പിടിയിലായത്. വ്യാഴാഴ്ച അണങ്കൂരിൽ വച്ചായിരുന്നു സംഭവം. പുലർച്ചെ രണ്ട് മണിയോടെ അപകടകരമായ രീതിയിൽ നിർത്തിയിട്ട് കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ഇൻഫ്ലുവൻസർ പെട്ടെന്ന് കാർ ഓടിച്ചു പോകുകയായിരുന്നു. പിന്തുടർന്ന പൊലീസ് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ച് ഇവരെ പിടികൂടി.
ധന്യ മദ്യ ലഹരിയിലാണെന്ന് വ്യക്തമായതോടെ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധം അപകടകരമായി വാഹനം ഓടിച്ചതിന് പ്രതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഗ്രീക്ക് പുരാണത്തിലെ അതി സുന്ദരിയായ രാജകുമാരിയുടെ പേരാണ് ഹെലൻ ഒഫ് സ്പാർട്ട. ഹോമറുടെ ഇലിയഡിൽ ഹെലൻ ഒഫ് സ്പാർട്ടയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.