Image

ന്യൂ യോർക്കിലും ന്യൂ ജേഴ്സിയിലും ഉയർന്ന ചൂടിനു സാധ്യതയെന്നു പ്രവചനം (പിപിഎം)

Published on 02 July, 2026
ന്യൂ യോർക്കിലും ന്യൂ ജേഴ്സിയിലും ഉയർന്ന ചൂടിനു സാധ്യതയെന്നു പ്രവചനം (പിപിഎം)

ന്യൂ യോർക്ക്-ന്യൂ ജേഴ്‌സി മേഖലകളിൽ കടുത്ത ചൂടിന്റെ താക്കീത്. വ്യാഴാഴ്ച മുതൽ ജൂലൈ നാലും കടന്നു അഞ്ചു ദിവസത്തേക്ക് താപനില ഏറെ ഉയർന്നു നിൽക്കും എന്നാണ് പ്രവചനം.

ന്യൂ ജേഴ്സിയിൽ വ്യാഴാഴ്ച്ച 110 ഡിഗ്രി മുതൽ 115 ഡിഗ്രി വരെ ചൂട് പ്രതീക്ഷിക്കാം. അത് വെള്ളിയാഴ്ചയും തുടരും.

ന്യൂ യോർക്ക് സിറ്റിയിൽ 100 ഡിഗ്രി കടന്നാൽ 2012നു ശേഷം ആദ്യമാവും. ആ നില അടുത്ത ദിവസങ്ങളിലും തുടർന്നാൽ 2011നു ശേഷം ആദ്യമാവും.

ഏറ്റവും കഠിനമായ ചൂട് വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും. അമേരിക്ക 250ആം വാർഷികം ആഘോഷിക്കുന്ന ജൂലൈ 4നു ചുട്ടുപൊള്ളുന്ന ചൂടായിരിക്കും. ഉച്ചതിരിഞ്ഞു ഇടിമിന്നലോടെ മഴ പെയ്തേക്കാം. കനത്ത കാറ്റും പ്രതീക്ഷിക്കാം.

കനത്ത കാറ്റിൽ തണുപ്പ് വന്നാലും ഹ്യൂമിഡിറ്റി ഉയർന്നു നിൽക്കുമ്പോൾ ആശ്വാസം കിട്ടില്ല.

Extreme heat warning for New York City

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക