
വെനിസ്വേല: വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 'മിസ് ഗ്രാന്‍ഡ് ഒര്‍ലാന്‍ഡോ 2025' ജേതാവും പ്രമുഖ മോഡലുമായ സ്‌കാര്‍ലറ്റ് റോഡ്രിഗസിനെയും (23) കാമുകന്‍ ജോസ് കാസ്‌ട്രോയെയും മരിച്ച നിലയില്‍ കണ്ടെത്തി.
'ശക്തമായ ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ലാ ഗൈ്വറ സംസ്ഥാനത്തിലെ കാറ്റിയ ലാ മാര്‍ എന്ന തീരദേശ മേഖലയില്‍ നടന്ന തീവ്രമായ തിരച്ചിലിനൊടുവില്‍, ഇരുവരും മരണപ്പെട്ടതായി തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. '

ജൂണ്‍ 24-നുണ്ടായ ഭൂകമ്പത്തില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് തകരുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഒന്നിച്ച് കണ്ടെടുത്തത്. സ്‌കാര്‍ലറ്റിന്റെ അകാല വിയോഗത്തില്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യ മത്സര സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.