Image

വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍; ഇടപെടാനില്ലെന്ന് കോടതി, തീരുമാനം കേന്ദ്രത്തിനും രാഷ്ട്രപതിക്കുമെടുക്കാം

Published on 02 July, 2026
 വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍; ഇടപെടാനില്ലെന്ന് കോടതി, തീരുമാനം കേന്ദ്രത്തിനും രാഷ്ട്രപതിക്കുമെടുക്കാം

 

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയ വിഷത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് പത്മപുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

ഏതെങ്കിലും ഒരു കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്ന കാരണത്താല്‍ പുരസ്‌കാരങ്ങള്‍ നിക്ഷേധിക്കപ്പെടേണ്ടതില്ല. കേസുകള്‍ നിലവിലുണ്ടെന്ന കാരണത്താല്‍  ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളില്‍ സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയില്‍ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാരും ഒരുസത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക