
ഫിഫ 2026 വേൾഡ് കപ്പ് പ്രീ-ക്വാർട്ടർ റൗണ്ട് 16ലേക്ക് സഹ ആതിഥേയരായ യുഎസ്എ പ്രവേശിച്ചത് ബോസ്‌നിയ-ഹെർസെഗോവിനയുമായുളള കഠിനമായ പോരാട്ടത്തിനു ശേഷം. രണ്ടാം പകുതിയിൽ ചുവപ്പു കാർഡിനെ തുടർന്നു 10 പേരായി ചുരുങ്ങിയെങ്കിലും യുഎസ്എ 2-0നു വിജയം കണ്ടു.
അടുത്ത റൗണ്ടിൽ ബെൽജിയമാണ് എതിരാളി.
സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിൽ ലേവി സ്റ്റേഡിയത്തിലെ പോരാട്ടം തീ പാറി. ഒന്നാം പകുതിയുടെ അന്ത്യത്തിൽ ഫോളറിൻ ബലോഗനും രണ്ടാം പകുതി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മാലിക് റ്റിൽമാനുമാണ് ഗോളുകൾ നേടിയത്.
കളി തീരാൻ 30 മിനിറ്റ് ബാക്കി നിൽക്കെ ബലോഗൻ ചുവപ്പു കാർഡ് കണ്ടു പുറത്തു പോയി.
USMNT enters FIFA 2026 Round of 16