
അമേരിക്കയുടെ 250ആം വാർഷിക ആഘോഷങ്ങൾ തുടങ്ങുന്ന ജൂലൈ 4നു മുന്നോടിയായി ഹോർമുസ് കടലിടുക്കിൽ ഒരാഴ്ച്ച സംഘർഷം ഒഴിവാക്കാൻ ഞായറാഴ്ച്ച യുഎസ്-ഇറാൻ ധാരണയായി.
ജൂലൈ 4നു തന്നെയാണ് ടെഹ്റാനിൽ വധിക്കപ്പെട്ട ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുന്നതും.
യുഎസ്, ഇറാൻ സംഘങ്ങൾ ദോഹയിൽ പരോക്ഷമായി ചർച്ച നടത്തുന്നതിനിടയിലാണ് ഈ ധാരണ ഉണ്ടായതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' അറിയിച്ചു.
ഹോർമുസിൽ കപ്പൽ ഗതാഗതം ആര് നിയന്ത്രിക്കും എന്നതിനെ കുറിച്ചു തർക്കം തുടരുമ്പോഴാണ് ഈ വിരാമം സാധ്യമായത്. യുഎസ്-ഇറാൻ ധാരണാപത്രം അനുസരിച്ചു ഹോർമുസിൽ ഇറാൻ ചുങ്കം പിരിക്കാൻ പാടില്ലെന്നു യുഎസ് പറയുന്നു. കാരണം, ഗൾഫ് രാജ്യങ്ങൾക്കു അതിനോട് എതിർപ്പുണ്ട്. എന്നാൽ ഹോർമുസ് സ്വതന്ത്ര പാതയാണെന്ന വാദം ഇറാൻ തളളുന്നു. ഇറാനും ഒമാനും അവകാശപ്പെട്ട മേഖലയാണ് അതെന്നാണ് അവരുടെ നിലപാട്.
ഇറാൻ വിപ്ലവ സേന ഐ ആർ ജി സിയുടെ ഫാർസ് ന്യൂസ് ഏജൻസി പറയുന്നു: "യുഎസ്-ഇറാൻ ചർച്ചയുടെ ഒടുവിൽ ധാരണാപത്രം ഭേദഗതി ചെയ്തു ഇറാന്റെയും ഒമാൻറെയും പരമാധികാരം വ്യക്തമായി സ്ഥാപിച്ചിരുന്നു."
US, Iran agree on temporary truce in Hormuz