
മിഷിഗണിൽ രണ്ടു തവണ കോൺഗ്രസ് അംഗമായ ഇന്ത്യൻ അമേരിക്കൻ റെപ്. ശ്രീ തനെദർ ഡെമോക്രാറ്റിക് പ്രൈമറിയിൽ കനത്ത വെല്ലുവിളി നേരിടുന്നു. അദ്ദേഹത്തിന്റെ എതിരാളിയായ സ്റ്റേറ്റ് റെപ്. ഡോണാവൻ മക്കിന്നി മുന്നേറ്റം നടത്തുന്നതായാണ് സൂചനകൾ.
ശ്രീ തനെദർ (71) പ്രസിഡന്റ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയങ്ങൾ കൊണ്ടുവന്നു ശ്രദ്ധ നേടിയിരുന്നു. കൈയ്യിൽ പണമില്ലാതെ യുഎസിൽ എത്തിയ താൻ നേരിട്ട വെല്ലുവിളികൾ ജനങ്ങൾക്ക് അറിയാമെന്നും അവർക്കു വേണ്ടി താൻ നടത്തിയ പ്രവർത്തനങ്ങൾ അവർ മറക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക" എന്ന സമീപനമാണ് ജനങ്ങൾക്കുള്ളതെന്നും അക്കാര്യത്തിൽ തന്നെ അവർ മാനിക്കുന്നുവെന്നും ശ്രീ തനെദർ പറയുന്നു.
പാർട്ടിയിലെ പ്രോഗ്രസീവ് വിഭാഗത്തിന്റെ മുന്നേറ്റം കാണുന്ന സീസണിൽ അവരുടെ മുതിർന്ന നേതാവായ സെനറ്റർ ബെർണി സാൻഡേഴ്സിന്റെ പിന്തുണയോടെയാണ് വെർമെണ്ട് പ്രോഗ്രസീവായ മക്കിന്നി ഇറങ്ങിയിട്ടുള്ളത്. കറുത്ത വർഗക്കാർക്കു ഭൂരിപക്ഷമുള്ള ഡിട്രോയിറ്റ് ഉൾപ്പെട്ട ഡിസ്‌ട്രിക്‌ട് അവരിൽ ഒരാളെന്ന പരിഗണനയും അദ്ദേഹത്തിനു നൽകുന്നു. 2022ൽ ശ്രീ തനെദർ ജയിച്ച ശേഷം നഗരത്തിനു ആഫ്രിക്കൻ അമേരിക്കൻ പ്രതിനിധി ഉണ്ടായിട്ടില്ല.
അതു കൊണ്ടു തന്നെ ആ സമൂഹം അദ്ദേഹത്തിനു വേണ്ടി രംഗത്തുണ്ട്. മക്കിന്നി ധനസമാഹരണത്തിലും കരുത്തു കാട്ടിയിട്ടുണ്ട്.
ഓഗസ്റ്റ് 4നാണു ഡെമോക്രാറ്റിക് പ്രൈമറി.
Shri Thanedar faces tough challenge