
വാഷിംഗ്ടൺ ഡി.സി: സുപ്രീം കോടതി 1898-ലെ യുഎസ് v. വോങ് കിം ആർക്ക് വിധി ഒരിക്കൽ കൂടി അംഗീകരിച്ചു.
അമേരിക്കയിൽ 1870-കാലത്ത് ജനിച്ച ചൈനീസ് വംശജനായിരുന്നു വോങ് കിം ആർക്ക്. അപ്പനും അമ്മയും നിയമപരമായി ഇവിടെ കഴിഞ്ഞവർ. പക്ഷെ അവർക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. 1882-ലെ നിയമം അനുസരിച്ച് ചൈനീസ് വംശജർക്ക് പൗരത്വം ലഭിക്കില്ല.
വോങ് കിം ആർക്ക് താമസിയാതെ ചൈനക്ക് പോയി. 1890-കളിൽ തിരിച്ചു വന്നപ്പോൾ പ്രവേശനാനുമതി നിഷേധിച്ചു. അതിനെതിരെ അദ്ദേഹം കോടതി കയറി. വിഷയം സുപ്രീം കോടതിയിലെത്തി.
ഇവിടെ ജനിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹം പൗരൻ ആണെന്ന് സുപ്രീം കോടതി വിധിച്ചു. ആ വിധി പിന്നീട് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
ശത്രുസൈന്യത്തിന്റെയോ, വിദേശ ഭരണാധികാരികളുടെയോ, നയതന്ത്രജ്ഞരുടെയോ, അല്ലെങ്കിൽ യുഎസ് തുറമുഖങ്ങളിലെ വിദേശ കപ്പലുകളിൽ ഉള്ളവരുടെയോ മക്കൾ അല്ലെങ്കിൽ ഇവിടെ ജനിക്കുന്ന എല്ലാവര്ക്കും ജന്മാവകാശ പൗരത്വമുണ്ടെന്നു കോടതി വിധിച്ചു.
ഇപ്പോഴത്തെ കേസിൽ സോളിസിറ്റർ ജനറൽ ജോൺ സോവർ ചൂണ്ടിക്കാട്ടിയത്, വോങ് കിം ആർക്ക് നിയമപരമായി കഴിഞ്ഞിരുന്നവരുടെ മകൻ ആണെന്നാണ്. ഇപ്പോൾ നിയമവിരുദ്ധമായെത്തുന്ന വിദേശികളുടെ മക്കളുടെ അവകാശമാണ് പ്രശ്നം. 1800-കളിൽ അനധികൃത കുടിയേറ്റത്തിന്റെ തോത് വളരെ കുറവായിരുന്നുവെന്നും, ഇപ്പോൾ അത് ഒരു ദേശീയ സുരക്ഷാ പ്രശ്നമാണെന്നും അദ്ദേഹം വാദിച്ചു.
ട്രംപ് v. ബാർബറ എന്ന കേസിൽ ആണ് പുതിയ വിധി. ട്രംപിന്റെ ജനമാവകാശ പൗരത്വ ഉത്തരവ് പ്രകാരം അനിശ്ചിതത്വത്തിലായ മൂന്ന് പേർ ആണ് കോടതിയിലെത്തിയത്.
.
ഹോണ്ടുറാൻ അഭയാർത്ഥിയായ ബാർബറക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു കുട്ടി ജനിച്ചു. . മറ്റൊരാൾ യുഎസിൽ വിദ്യാർത്ഥി വിസയിൽ താമസിക്കുന്ന തായ്‌വാൻ പൗരത്വമുള്ള സൂസൻ ആണ്. അവർക്ക് 2025 ഏപ്രിലിൽ ഒരു മകൾ ജനിച്ചു. കേസ് പരിഗണിക്കുന്ന സമയത്ത് കുഞ്ഞിന്റെ യുഎസ് പാസ്‌പോർട്ട് അപേക്ഷ പുരോഗമിക്കുകയായിരുന്നു. മൂന്നാമത്തേയാൾ ബ്രസീലിയൻ അപേക്ഷകൻ മാർക്ക് ആണ്. അദ്ദേഹത്തിനു 2025 മാർച്ചിൽ മകൻ ജനിച്ചു.
ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമായി തങ്ങളുടെ കുട്ടികളുടെ യുഎസ് പൗരത്വവും സാമൂഹിക സുരക്ഷ, മെഡിക്കെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ എന്നിവയുൾപ്പെടെയുള്ള അനുബന്ധ ആനുകൂല്യങ്ങളും എടുത്തുകളഞ്ഞതായി ആരോപിച്ച് മൂവരും കേസ് ഫയൽ ചെയ്തു.
ന്യൂ ഹാംപ് ഷെയറിലെ ഒരു ഫെഡറൽ ജഡ്ജി ഭരണകൂടത്തിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും വാദികളുടെ കുട്ടികളുടെ പഴയ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
അതിനെതിരെയാണ് ഭരണകൂടം സുപ്രീം കോടതിയിലെത്തിയത്.